കോ​ഴി​ക്കോ​ട്: ഡോ.​രാ​ജേ​ന്ദ്ര​ൻ കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​യി തു​ട​രും. ഡോ.​ആ​ശാ​ദേ​വി​യെ ഡി​എം​ഒ​യാ​യി നി​യ​മി​ച്ച ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തു. ക​ണ്ണൂ​ർ ഡി​എം​ഒ ഡോ. ​പീ​യൂ​ഷ് ന​മ്പൂ​തി​രി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ്റ്റേ ​ഉ​ത്ത​ര​വ്.

ഡോ. ​രാ​ജേ​ന്ദ്ര​നെ ഡി​എ​ച്ച്സി​ലേ​ക്കും മാ​റ്റി​യാ​ണ് ഡോ. ​ആ​ശാ​ദേ​വി​യെ കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​ക്കി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പി​ന്നാ​ലെ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വി​ന് എ​തി​രെ എ​ൻ.​രാ​ജേ​ന്ദ്ര​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു.

അ​നു​കൂ​ല ഉ​ത്ത​ര​വ് വാ​ങ്ങി രാ​ജേ​ന്ദ്ര​ൻ വീ​ണ്ടും കോ​ഴി​ക്കോ​ട് ഡി​എം​ഒ ആ​യി ചു​മ​ത​ല​യേ​റ്റു. അ​വ​ധി​യി​ൽ ആ​യി​രു​ന്ന ഡോ. ​ആ​ശാ​ദേ​വി ഡി​എം​ഒ ഓ​ഫീ​സി​ൽ എ​ത്തി​യ​തോ​ടെ ഒ​രു ഓ​ഫീ​സി​ൽ ര​ണ്ടു ഡി​എം​ഒ എ​ന്ന സ്ഥി​തി​യാ​യി.

ഇ​തോ​ടെ നേ​ര​ത്തെ ഇ​റ​ക്കി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് കാ​ട്ടി സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി. തു​ട​ർ​ന്ന് ഡോ.​രാ​ജേ​ന്ദ്ര​നും സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട ക​ണ്ണൂ​ർ ഡി​എം​ഒ ഡോ.​പി​യു​ഷ് ന​മ്പൂ​തി​രി​യും അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ജ​യ​ശ്രീ​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. പ​രാ​തി​ക്കാ​രു​ടെ ഭാ​ഗം കേ​ട്ട ശേ​ഷം ഒ​രു മാ​സ​ത്തി​ന​കം അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​ത്.