ഇത്തിക്കരയാറ്റില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Thursday, January 23, 2025 7:02 PM IST
കൊല്ലം: ഇത്തിക്കരയാറ്റില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്.
ആറ്റില്‍ കാലുകഴുകാന്‍ ഇറങ്ങിയതിനിടെ കാല് വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും സ്കൂബ ടീമും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അഹദാമിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് വൈകിട്ട് അഞ്ചോടെയാണ് മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്. ആയൂര്‍ മാര്‍ത്തോമ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്.