ചെ​ന്നൈ: ന​ട​ക്കാ​നി​റ​ങ്ങി​യ വ​യോ​ധി​ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽ ആ​ണ് സം​ഭ​വം.

തു​ടി​യ​ലൂ​ർ സ്വ​ദേ​ശി കെ.​ന​ട​രാ​ജ​ൻ (69) ആ​ണ്‌ മ​രി​ച്ച​ത്. ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​ർ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു. അ​ധി​കൃ​ത​ർ എ​ത്തി ആ​ന​യെ തു​ര​ത്തു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.