എംഡിഎംഎയുമായി യുവാവ് പിടിയിൽ
Thursday, January 23, 2025 4:54 PM IST
തലശേരി: എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മാനന്തവാടി സ്വദേശി ഇജാസ് അഹമ്മദ് ആണ് പിടിയിലായത്.
കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും ആണ് യുവാവിനെ എക്സൈസ് പിടികൂടിയത്. 21.442 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.