നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി
Thursday, January 23, 2025 1:39 PM IST
പത്തനംത്തിട്ട: നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്. സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്ആർടിസി ബസാണ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്.
കോന്നി - ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്റെ മുൻവശത്തെ ക്യാമ്പിനും തകർത്താണ് നിന്നത്.
സംസ്ഥാനപാത മറികടന്നാണ് ബസ് റോഡിന് മറുവശത്തേക്ക് പോയത്. അപകടത്തിൽ ബസിന്റെ മുൻവശത്തെ ചില്ലും തകർന്നു.