ഗവർണർ വിഎസിനെ സന്ദർശിച്ചു
Thursday, January 23, 2025 12:47 PM IST
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. വി.എസ് മാതൃകാ ജീവിതത്തിന് ഉടമയാണെന്നും അദ്ദേഹത്തെ കാണാൻ നേരത്തെ ആഗ്രഹിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. കോളജ് കാലം മുതൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു.
ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി.