നെയ്യാറില്‍ കണ്ടെത്തിയത് ദമ്പതികളുടെ മൃതദേഹങ്ങള്‍; കൈകള്‍ തമ്മില്‍ കെട്ടിയ നിലയില്‍
Thursday, January 23, 2025 12:35 PM IST
തിരുവനന്തപുരം: നെയ്യാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മുട്ടട സ്വദേശി സ്നേഹദേവ്, ഭാര്യ ശ്രീകല എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടോടെ ഇവര്‍ പുഴയില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.