തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം നി​യ​മ​സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​നം നി​രാ​ശ​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ നി​ല​മ്പൂ​രി​ലെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ വ​ന​ഭേ​ദ​ഗ​തി നി​യ​മം സം​സാ​രി​ച്ച​ത് സ്പീ​ക്ക​റെ ചൊ​ടി​പ്പി​ച്ചു. അ​വ​ത​രി​പ്പി​ക്കേ​ണ്ട കാ​ര്യം മാ​ത്രം അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ കു​ഴ​ല്‍​നാ​ട​നോ​ട് പ​റ​ഞ്ഞു. ഇ​തേ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി.

വ​ന​നി​യ​മ​ഭേ​ദ​തി​യൊ​ക്കെ പി​ന്‍​വ​ലി​ച്ച​താ​ണ്, അ​ത് ഇ​വി​ടെ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. എ​ഴു​തി​ത​ന്ന വി​ഷ​യ​ത്തി​ല്‍ ഒ​തു​ങ്ങി​നി​ന്ന് സം​സാ​രി​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. എ​ന്നാ​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ത്ത വി​ഷ​യ​മാ​ണോ വ​ന​നി​യ​മ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ചോ​ദി​ച്ചു.

അ​തേ​സ​മ​യം വ​ന​നി​യ​മ ഭേ​ദ​ഗ​തി സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യി​ല്ല​ല്ലോ​യെ​ന്ന് വ​നം​മ​ന്ത്രി എം.​കെ.​ശ​ശീ​ന്ദ്ര​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. ജ​ന​കീ​യ അ​ഭി​പ്രാ​യം മാ​നി​ച്ച് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ച സ​ര്‍​ക്കാ​രി​നെ പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു.