തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട
Wednesday, January 22, 2025 11:00 AM IST
മലപ്പുറം: തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. കർണാടകയിൽനിന്നും എറണാകുളത്തേയ്ക്ക് ലോറിയിൽ കടത്തുകയായിരുന്ന 22,000 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നു പാലക്കാട്ടുനിന്നും എത്തിയ പോലീസാണ് ലോറിയും സ്പിരിറ്റും പിടികൂടിയത്.
ദേശീയ പാതയോരത്ത് ചൊവ്വാഴ്ച രാത്രി നിർത്തിയിട്ടിരുന്ന ലോറിയിലാണ് പോലീസ് പരിശോധന നടത്തിത്. കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്.
പാലക്കാട് സ്വദേശിയും തമിഴ്നാട് സ്വദേശിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.