ഉത്തര കന്നഡയിൽ ലോറി മറിഞ്ഞ് അപകടം; ഒമ്പത് പേര് മരിച്ചു
Wednesday, January 22, 2025 10:36 AM IST
ബംഗളൂരു: ഉത്തര കന്നഡയിലെ യെല്ലാപുരയില്‍ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.
ഹാവേരി ജില്ലയിലെ വസനൂരുവില്നിന്ന് കുംത മാര്‍ക്കറ്റിലേക്ക് പച്ചക്കറി കൊണ്ടുപോയി വിൽക്കാൻ ലോറിയിൽ കയറി വന്നവരാണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 5:30ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ 50 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.