ദേശീയ ഗെയിംസ് വോളി ടീം ; ഹര്‍ജി ഇന്നു പരിഗണിക്കും
Wednesday, January 22, 2025 9:17 AM IST
കൊച്ചി: കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ടെക്നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്ത പുരുഷ, വനിത വോളിബോള്‍ ടീമുകളെ ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി ജസ്റ്റീസ് സി.എസ്. ഡയസ് ഇന്നു പരിഗണിക്കും.
ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ എം.എസ്. അനില്‍കുമാറാണ് ഹര്‍ജി നൽകിയത്. ഇതുസംബന്ധിച്ച കോടതി ഉത്തരവ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നു നിര്‍ദേശിച്ചാണ് ഹര്‍ജി മാറ്റിയത്.
തെരഞ്ഞെടുത്ത ടീമുകള്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി നല്കാന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്, ഗെയിംസ് ടെക്നിക്കല്‍ കണ്ടക്ട് കമ്മിറ്റി, കേരള ഒളിമ്പിക് അസോസിയേഷന് എന്നിവര്‍ക്കു നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.