യുവേഫ ചാന്പ്യൻസ് ലീഗ്: ആവേശപ്പോരിൽ ബെൻഫീക്കയെ പരാജയപ്പെടുത്തി ബാഴ്സലോണ
Wednesday, January 22, 2025 7:56 AM IST
ലിസ്ബൺ: യുവേഫ ചാന്പ്യൻസ് ലീഗിലെ ആവേശപ്പോരിൽ ബെൻഫീക്കയെ പരാജയപ്പെടുത്തി എഫ്സി ബാഴ്സലോണ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് എസ്എൽ ബെൻഫീക്കയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്.
ബാഴ്സയ്ക്കായി സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കിയും റാഫീഞ്ഞയും രണ്ട് ഗോളുകൾ വീതം നേടി. എറിക് ഗാർസിയ ഒരു ഗോളും സ്കോർ ചെയ്തു.
ബെൻഫീക്ക താരം വാഞ്ചലിസ് പവ്ലിഡിസ് ഹാട്രിക്ക് നേടി. ബാഴ്സ താരം റൊണാൾഡ് അരൗജോയുടെ സെൽഫ് ഗോളും ബെൻഫീക്കയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 18 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സ.