യുവേഫ ചാന്പ്യൻസ് ലീഗ്: വിജയകുതിപ്പ് തുടർന്ന് ലിവർപൂൾ
Wednesday, January 22, 2025 5:33 AM IST
ലിവർപൂൾ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ വിജയകുതിപ്പ് തുടർന്ന് ലിവർപൂൾ എഫ്സി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രഞ്ച് ക്ലബായ ലില്ലെയെ തോൽപ്പിച്ചു.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സാലയും ഹാർവി എല്ല്യറ്റും ആണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. സാല 34-ാം മിനിറ്റിലും എല്ല്യറ്റ് 67ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ജോനാഥൻ ഡേവിഡാണ് ലില്ലെയ്ക്കായി ഗോൾ നേടിയത്. 62-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ലിവർപൂളിന് 21 പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ.