മ​ല​പ്പു​റം: തൊ​ട്ടി​ലി​ന്‍റെ ക​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. താ​നൂ​ർ മ​ങ്ങാ​ട് സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കി​ന്‍റെ മ​ക​ൻ ഷാ​ദു​ലി ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യെ തൊ​ട്ടി​ലി​ല്‍ ഉ​റ​ക്കി കി​ട​ത്തി അ​മ്മ കു​ളി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. കു​ളി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം തി​രൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.