വിദ്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ജയിലിന് മുന്നിലും "മണവാളൻ' വക റീൽസ്
Tuesday, January 21, 2025 5:06 PM IST
തൃശൂർ: കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ യൂട്യൂബര്‍ മണവാളന് എന്ന മുഹമ്മദ് ഷഹീന് ഷാ ജയിലിന് മുന്നിലും റീല്‍സെടുത്തു. മുഹമ്മദ് ഷെഹിന്‍ഷാ ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ചിത്രീകരണം.
ശക്തമായി തിരിച്ചു വരുമെന്ന് മണവാളൻ പറയുന്നുണ്ട്. തൃശൂർ പൂരദിവസം കേരള വർമ്മ കോളജിന് സമീപം വിദ്യാർഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മണവാളൻ അറസ്റ്റിലായത്.
പത്തു മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂർ വെസ്റ്റ് പോലീസ് കൊടകിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷെഹീൻ ഷാ.
തുടർന്ന് തൃശൂർ വെസ്റ്റ് പോലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്.