എൻ.എം.വിജയൻ ജീവനൊടുക്കിയ കേസ്; വയനാട് ഡിസിസി ഓഫീസിൽ പോലീസ് പരിശോധന
Tuesday, January 21, 2025 4:44 PM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം.വിജയന് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ഓഫീസിൽ പോലീസ് പരിശോധന നടത്തി.
ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനൊപ്പം എത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അടുത്ത ദിവസം ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.