സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു; മൊഴി പിന്നീട് രേഖപ്പെടുത്തും
Tuesday, January 21, 2025 4:27 PM IST
മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം ചൊവ്വാഴ്ച ഉച്ചയോടെയാണ് ആശുപത്രി വിട്ടത്.
ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നടനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ മുറിയില്‍ കള്ളന് കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് നടന് കുത്തേറ്റത്.