കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ള​ത്ത് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ഇ​ര​യാ​യ വ​നി​ത കൗ​ണ്‍​സി​ല​ര്‍ ക​ലാ രാ​ജു ര​ഹ​സ്യ​മൊ​ഴി ന​ൽ​കാ​ൻ കോ​ല​ഞ്ചേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹാ​ജ​രാ​കാ​തി​രു​ന്ന​ത്.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ മൂ​ലം എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ക​ലാ രാ​ജു. കോ​ല​ഞ്ചേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ര​ഹ​സ്യ​മൊ​ഴി ന​ൽ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. നി​ല​വി​ൽ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ൽ കോ​ല​ഞ്ചേ​രി​യി​ലെ​ത്തി മൊ​ഴി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ക​ലാ രാ​ജു മ​ജി​സ്‌​ട്രേ​റ്റി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ജി​സ്ട്രേ​റ്റ് ഇ​ന്ന് വൈ​കി​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​വ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ക​ലാ രാ​ജു​വി​നെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ ത​ന്നെ ആ​ക്ര​മി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ലാ രാ​ജു​വി​ന്‍റെ പ​രാ​തി.