പ്രതിക്ക് വധശിക്ഷ നൽകണം; കോൽക്കത്ത ബലാത്സംഗക്കൊലയിലെ വിധിക്കെതിരേ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ
Tuesday, January 21, 2025 2:53 PM IST
കോൽക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷയാണ് കോൽക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.
ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനാണെന്നും കോടതി വ്യക്തമാക്കി. 17 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് രാത്രിയിലാണ് 31 കാരിയായ പിജി ഡോക്ടറെ പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിറ്റേന്ന് പുലര്‍ച്ചെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.