റാ​യ്പൂ​ർ:ഛ​ത്തീ​സ്ഗ​ഡി​ലെ ഗാ​രി​യാ​ബ​ന്ദ് ജി​ല്ല​യി​ലെ ഏ​റ്റു​മു​ട്ട​ലി​ൽ 14 മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. മാ​വോ​യി​സ്റ്റ് നേ​താ​വ് ച​ല​പ​തി (ജേ​റാം) അ​ട​ക്ക​മു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ട​വ​രി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

ച​ല​പ​തി​യു​ടെ ത​ല​യ്ക്ക് ഒ​രു കോ​ടി രൂ​പ​യാ​ണ് സു​ര​ക്ഷാ​സേ​ന വി​ല​യി​ട്ടി​രു​ന്ന​ത്. കു​ലാ​രി​ഘ​ട്ട് റി​സ​ർ​വ് വ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ലി​യ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​ആ​ർ​പി​എ​ഫ്, ഒ​ഡി​ഷ​യി​ലെ​യും ഛത്തീ​സ്ഗ​ഡി​ലെ​യും സു​ര​ക്ഷാ​സേ​ന​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ച​ത്.

അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ തി​ങ്ക​ളാ​ഴ്ച​യാ​ണ് സേ​ന ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്.