തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​മ​ര​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് 16 ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ച് പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി എം.​ബി. രാ​ജേ​ഷി​നെ​തി​രെ​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.