റിക്കാർഡിനരികെ വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
Tuesday, January 21, 2025 10:49 AM IST
തിരുവനന്തപുരം: മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 59,600 രൂപയിലും ഗ്രാമിന് 7,450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,100 രൂപയിലും പവന് 48,800 രൂപയിലുമാണ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 8,127 രൂപയും പവന് 64,984 രൂപയുമാണ്.
തിങ്കളാഴ്ച പവന് 120 രൂപ വർധിച്ച സ്വർണവില വെള്ളിയാഴ്ചത്തെ വിലയിലേക്ക് വീണ്ടും എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇനിയും 41 രൂപ മാത്രം അകലെയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച താഴെവീണ സ്വർണവില ബുധനാഴ്ച മുതൽ തിരിച്ചുകയറിയിരുന്നു. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 400 രൂപയും വെള്ളിയാഴ്ച 480 രൂപയും ഉയർന്നിരുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടായിരത്തിലേറെ രൂപ ഉയർന്ന ശേഷം ശനിയാഴ്ച 120 രൂപ കുറഞ്ഞിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപ കടക്കുകയും ചെയ്തു.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 2,724 ഡോളറാണ് പുതിയ നിരക്ക്. ആഗോള വിപണിയില്‍ കൂടിയിട്ടും കേരളത്തില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.
അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.