കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും; പനാമ കനാൽ തിരിച്ചുപിടിക്കും, ട്രാൻസ് ജെന്ററുകൾക്ക് സ്ഥാനമില്ലെന്ന് ട്രംപ്
Tuesday, January 21, 2025 12:22 AM IST
വാഷിംഗ്ടൺ: അമേരിക്കയുടെ സുവർണ യുഗം ആരംഭിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നു മുതൽ മാറ്റങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ വഞ്ചനയുടെ കാലം കഴിഞ്ഞു. സ്വന്തം അതിർത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കാൻ പോയെന്നും ജോ ബൈഡനെ ട്രംപ് വിമർശിച്ചു.
മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും. ട്രാൻസ് ജെന്ററുകൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
പനാമ കനാൽ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിർത്തലാക്കും എന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തു. ക്യാപിറ്റോൾ മന്ദിരത്തിൽ നടത്തിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.