ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്;സതാംപ്റ്റണനെതിരെയും ജയം
Monday, January 20, 2025 3:28 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് നോട്ടിംഗ്ഹാം ഫോറസ്റ്റ്. ഞായറാഴ്ച നടന്ന മത്സരത്തിൽ സതാംപ്റ്റണെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
എല്യറ്റ് ആൻഡേഴ്സൺ, കാലം ഹഡ്സൺ-ഒഡോയ്, ക്രിസ് വുഡ് എന്നിവരാണ് നോട്ടിംഗ്ഹാമിനായി ഗോളുകൾ നേടിയത്. ജാൻ ബെഡ്നരേക്കും പോൾ ഒനുവാച്ചു എന്നിവരാണ് സതാംപ്റ്റണായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ നോട്ടിംഗ്ഹാമിന് 44 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ മൂന്നാമതാണ് നോട്ടിംഗ്ഹാം.