ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചു; അഞ്ച് പേരെ കാണാതായി
Monday, January 20, 2025 12:45 AM IST
പാറ്റ്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ ഗംഗയിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. മരിച്ചവരിൽ രണ്ട് പേർ പവൻ കുമാർ (60), സുധീർ മണ്ഡല് (70) എന്നിവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
15 പേരുമായി പോയ ബോട്ട് അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് മറിഞ്ഞത്. ഇതുവരെ ഏഴുപേരെ രക്ഷപ്പെടുത്തിയതായും അവരിൽ ചിലർക്ക് നദിക്കരയിൽ നീന്തിയെത്താൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കാണാതായ അഞ്ച് പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് മനേഷ് കുമാർ മീണ പിടിഐയോട് പറഞ്ഞു.