കോട്ടയം റെയിൽവേ സ്റ്റേഷനിൽ മോഷ്ടിച്ച മൊബൈൽ ഫോണുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
Sunday, January 19, 2025 11:41 PM IST
കോട്ടയം: മോഷ്ടിച്ച മൊബൈൽ ഫോണുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ബംഗാളിലെ മുർഷിതാബാദ് സ്വദേശി മഹർഅലിയാണ് പിടിയിലായത്.
റെയിൽവേ സ്റ്റേഷനിൽ യാത്രാ രേഖകളില്ലാതെ നിന്ന ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച ഐ ഫോൺ കണ്ടെത്തിയത്. ഫോണിന്റെ സ്ക്രീൻ ലോക്ക് അഴിക്കാൻ പോലീസ് പറഞ്ഞതോടെ ഇയാൾക്ക് സാധിച്ചില്ല.
പല വട്ടം ശ്രമിച്ചിട്ടും ലോക്ക് അഴിക്കാൻ കഴിയതെ വന്നതോടെ പോലീസ് മഹർ അലിയെ കൂടുതൽ ചോദ്യം ചെയ്തു. ഒടുവിൽ ഫോൺ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.