കോ​ട്ട​യം: മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ബം​ഗാ​ളി​ലെ മു​ർ​ഷി​താ​ബാ​ദ് സ്വ​ദേ​ശി മ​ഹ​ർ​അ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്രാ രേ​ഖ​ക​ളി​ല്ലാ​തെ നി​ന്ന ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ്ടി​ച്ച ഐ ഫോ​ൺ ക​ണ്ടെ​ത്തി​യ​ത്. ഫോ​ണി​ന്‍റെ സ്ക്രീ​ൻ ലോ​ക്ക് അ​ഴി​ക്കാ​ൻ പോ​ലീ​സ് പ​റ​ഞ്ഞ​തോ​ടെ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല.

പ​ല വ​ട്ടം ശ്ര​മി​ച്ചി​ട്ടും ലോ​ക്ക് അ​ഴി​ക്കാ​ൻ ക​ഴി​യ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് മ​ഹ​ർ അ​ലി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു. ഒ​ടു​വി​ൽ ഫോ​ൺ മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.