തൃശൂരിൽ പോത്തിന്റെ ആക്രമണത്തിൽ സിപിഎം നേതാവിനു പരിക്ക്
Sunday, January 19, 2025 11:16 PM IST
തൃശൂർ: പോത്തിന്റെ ആക്രമണത്തിൽ സിപിഎം നേതാവിനു പരിക്ക്. തൃശൂർ ചാവക്കാട് ഇന്ന് രാവിലെ ആണ് സംഭവം.
പി.എസ്. അശോകനാണ് പോത്തിന്റെ കുത്തേറ്റത്. ചാവക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറിയാണ് അശോകൻ.
അയൽവാസിയുടെ പോത്ത് കയറിൽ കുരുങ്ങിയപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. പരിക്കേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.