ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Sunday, January 19, 2025 11:07 PM IST
കോഴിക്കോട്: ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് കുററിയില്‍ താഴം സ്വദേശി പള്ളിക്കണ്ടി ഹൗസില്‍ മുഹമ്മദ് ഫാരിസ്(29), കുണ്ടുങ്ങല്‍ നടയിലത്ത് പറമ്പ് കൊത്തുകല്ല് സ്വദേശി ഫാഹിസ് റഹ്മാന്(30) എന്നിവരാണ് പിടിയിലായത്.
16 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു. ലഹരി വില്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.
സിറ്റി ഡാന്‍സാഫും കസബ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 2022ല്‍ എടുത്ത എക്സൈസ് കേസില്‍ ഫാരിസ് തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.