ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
Sunday, January 19, 2025 10:52 PM IST
മലപ്പുറം: ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരി മരിച്ചു. മലപ്പുറം നിലമ്പൂരിൽ വൈകിട്ട് അഞ്ചോടെ ആണ് സംഭവം.
മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറ ആണ് മരിച്ചത്.
ക്വാര്‍ട്ടേഴ്സിന്റെ ഗേറ്റ് കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.