ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
Sunday, January 19, 2025 10:21 PM IST
തൃശൂർ: ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. രാത്രി എട്ടോടെയാണ് അപകടമുണ്ടായത്.
എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂർ എക്സ്പ്രസ് ആണ് തട്ടിയത്. രവി ട്രാക്കിന് സമീപം ഓട്ടോ നിർത്തി ട്രെയിനിന് മുമ്പിൽ ചാടിയതാണെന്നാണ് നിഗമനം.
ട്രെയിൻ മൂന്നു പേരെ തട്ടിയതായാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒരാളുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്.
ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പോലീസ് പറയുന്നു. തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചു.