ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​നെ ത​ക​ർ​ത്ത് പ്ര​ഥ​മ വ​നി​താ ഖോ​ഖോ ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ക​ലാ​ശ​പ്പോ​രി​ൽ നേ​പ്പാ​ളി​നെ 78-40ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​ത്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ, ഇ​റാ​ന്‍, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. ക്വാ​ര്‍​ട്ട​റി​ല്‍ ബം​ഗ്ലാ​ദേ​ശി​നേ​യും സെ​മി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ന്യൂ​ഡ​ല്‍​ഹി ഇ​ന്ദി​രാ ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ പു​റ​ത്തെ​ടു​ത്ത​ത്. ഒ​ന്നാം ടേ​ണി​ൽ ഇ​ന്ത്യ 34 പോ​യി​ന്‍റ് നേ​ടി.

ക്യാ​പ്റ്റ​ൻ പ്രി​യ​ങ്ക ഇം​ഗ്ലെ മി​ക​ച്ച ഫോ​മോ​ടെ ഒ​ന്നി​ല​ധി​കം ട​ച്ചു​ക​ൾ നേ​ടി തി​ള​ങ്ങി. ര​ണ്ടാം ടേ​ണി​ൽ ദീ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു തി​രി​ച്ചു​വ​രു​വി​ന് നേ​പ്പാ​ൾ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ​ക്ക് 24 പോ​യി​ന്‍റെ സ്വ​ന്ത​മാ​ക്കേ​നേ ക​ഴി​ഞ്ഞു​ള്ളൂ.

മൂ​ന്നാം ടേ​ണി​ലും ഇ​ന്ത്യ ത​ന്നെ ആ​ധി​പ​ത്യം​പു​ല​ർ​ത്തി. നാ​ലാം ടേ​ണി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത് ഇ​ന്ത്യ 78- 40ന് ​വി​ജ​യം ഉ​റ​പ്പി​ച്ചു.