ഓട്ടത്തിനിടെ ഓട്ടോറിക്ഷ കത്തി നശിച്ചു; ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു
Sunday, January 19, 2025 6:52 PM IST
മലപ്പുറം: യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ കത്തിനശിച്ചു. മലപ്പുറം പോത്തനൂരിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓട്ടോയിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ ഉൾപ്പടെയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പൊന്നാനിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി തീ അണച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസം നേരിട്ടു.