പ​ത്ത​നം​തി​ട്ട: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ഓ​മ​ല്ലൂ​ര്‍ അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഇ​ല​വും​തി​ട്ട സ്വ​ദേ​ശി ശ്രീ​ശ​ര​ൺ, ചീ​ക്ക​നാ​ൽ സ്വ​ദേ​ശി ഏ​ബ​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഓ​മ​ല്ലൂ​ര്‍ ആ​ര്യ​ഭാ​ര​തി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. പു​ഴ​യ്ക്ക് സ​മീ​പ​ത്തെ ട​ര്‍​ഫി​ൽ ക​ളി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ക​ളി ക​ഴി​ഞ്ഞ് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ര​ണ്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.