സഞ്ജു വേണമെന്ന് ഗംഭീർ, പന്ത് മതിയെന്ന് രോഹിതും അഗാർക്കറും: സെലക്ഷൻ കമ്മിറ്റി യോഗം നീണ്ടത് രണ്ടുമണിക്കൂർ
Sunday, January 19, 2025 1:53 PM IST
മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ സെലക്ഷൻ കമ്മിറ്റി യോഗത്തിലെ പുതിയ വിവരങ്ങൾ പുറത്ത്.
മുംബൈയില്‍ ചേര്‍ന്ന യോഗത്തിൽ, രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഋഷഭ് പന്തിനു വേണ്ടി വാദിച്ചു.
തർക്കം മൂത്തതോടെ, സെലക്ഷന് കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീണ്ടു. ഒടുവില്‍ ഗംഭീറിന്റെ ആവശ്യം തള്ളി ഋഷഭ് പന്തിനെ ടീമിലെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈസ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്ന സമയത്തും സമാനമായ രീതിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്നായിരുന്നു ഗംഭീറിന്റെ അഭിപ്രായം. എന്നാൽ, അഗാര്‍ക്കറും രോഹിത്തും ശുഭ്മൻ ഗില്ലിനെ പിന്തുണച്ചതോടെ യുവതാരം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.