ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി ബം​ഗ്ലാ​ദേ​ശി പൗ​ര​നാ​ണെ​ന്ന് സം​ശ​യം. പ്ര​തി​യു​ടെ പേ​ര് മു​ഹ​മ്മ​ദ് ഷെ​രീ​ഫു​ൾ ഇ​സ്‌​ലാം ഷെ​ഹ്‌​സാ​ദ് (30) എ​ന്നാ​ണെ​ന്നും ഇ​യാ​ൾ ബം​ഗ്ലാ​ദേ​ശ് പൗ​ര​നാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും മും​ബൈ പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​തി​യു​ടെ കൈ​വ​ശ​മു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണ്. ഇ​യാ​ൾ ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​ത് വി​ജ​യ് ദാ​സ് എ​ന്ന പേ​രി​ലാ​ണ്. ഹൗ​സ് കീ​പ്പിം​ഗ് ഏ​ജ​ൻ​സി​യി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​ഞ്ചാ​റു മാ​സം മു​ൻ​പു​ത​ന്നെ ഇ​യാ​ൾ മും​ബൈ​യി​ൽ വ​ന്നു പോ​യി​രു​ന്നു.

സെ​യ്ഫി​ന്‍റെ വീ​ട്ടി​ലെ അ​തി​ക്ര​മ​ത്തി​ന് ഏ​താ​നും ദി​വ​സം മു​ൻ​പാ​ണു വീ​ണ്ടു​മെ​ത്തി​യ​ത്. കൊ​ള്ള​യ​ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.