ഗോമൂത്രം കുടിച്ച അച്ഛന്റെ പനി മാറിയെന്ന് മദ്രാസ് ഐഐടി ഡയറക്ടർ; വിമർശിച്ച് കാർത്തി ചിദംബരം
Sunday, January 19, 2025 9:37 AM IST
ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അച്ഛന് പനി വന്നപ്പോൾ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചെന്നും 15 മിനിറ്റിൽ പനി മാറിയെന്നും ചെന്നൈയിലെ ഗോപൂജാ ചടങ്ങിൽ പ്രസംഗിക്കവേ കാമകോടി അവകാശപ്പെട്ടു.
അതേസമയം, വീഡിയോ വൈറലായതിനു പിന്നാലെ കാമകോടിക്കെതിരേ വിമർശനവുമായി കോൺഗ്രസ് എംപി കാർത്തി ചിദംബരം രംഗത്തെത്തി. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പദവിക്കു നിരക്കാത്തതാണെന്ന് അദ്ദേഹം വീഡിയോ ചൂണ്ടിക്കാട്ടി എക്സിൽ കുറിച്ചു.