ചെ​ന്നൈ: ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ രോ​ഗ​ങ്ങ​ൾ മാ​റു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി മ​ദ്രാ​സ് ഐ​ഐ​ടി ഡ​യ​റ​ക്ട​ർ വി. ​കാ​മ​കോ​ടി. ബാ​ക്ടീ​രി​യ​യെ​യും ഫം​ഗ​സി​നെ​യും ന​ശി​പ്പി​ക്കാ​ൻ ഗോ​മൂ​ത്ര​ത്തി​ന് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്‍റെ അ​ച്ഛ​ന് പ​നി വ​ന്ന​പ്പോ​ൾ സ​ന്യാ​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗോ​മൂ​ത്രം കു​ടി​ച്ചെ​ന്നും 15 മി​നി​റ്റി​ൽ പ​നി മാ​റി​യെ​ന്നും ചെ​ന്നൈ​യി​ലെ ഗോ​പൂ​ജാ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്ക​വേ കാ​മ​കോ​ടി അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം, വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ കാ​മ​കോ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​രം രം​ഗ​ത്തെ​ത്തി. അ​ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് പ​ദ​വി​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ ചൂ​ണ്ടി​ക്കാ​ട്ടി എ​ക്സി​ൽ കു​റി​ച്ചു.