മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി​ഖാ​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി പി​ടി​യി​ലെ​ന്ന് മും​ബൈ പോ​ലീ​സ്. റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ് ദാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യും താ​നെ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വെ​യ്റ്റ​റാ​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യും ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ് വി​ജ​യ് ദാ​സ്. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മും​ബൈ പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തും.

ബാ​ന്ദ്ര​യി​ലെ സ​ത്ഗു​രു ശ​ര​ൺ ബി​ൽ​ഡിം​ഗി​ലെ പ​ന്ത്ര​ണ്ടാം നി​ല​യി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തു​വ​ച്ച് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ന​ട​ന് കു​ത്തേ​റ്റ​ത്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ സെ​യ്ഫി​നെ ക​ഴി​ഞ്ഞ​ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പ്ര​ത്യേ​ക​വാ​ർ​ഡി​ലേ​ക്ക് മാ​റ്റിയിരുന്നു.