ട്രക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം
Sunday, January 19, 2025 5:40 AM IST
ഗൂഡല്ലൂർ: ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛനും മകനും ദാരുണാന്ത്യം. ഊട്ടി മൈസൂരു അന്തർ സംസ്ഥാന പാതയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുണ്ടായ അപകടത്തിൽ ഗുഡല്ലൂർ സ്വദേശികലായ സാമുവൽ (33) മകൻ വിജിൽ വർഷൻ (ഏഴ്) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും എതിരെ വരികയായിരുന്ന ഹെവി ട്രക്ക് വാഹനത്തിൽ തട്ടി റോഡിലേയ്ക്ക് വീഴുകയായിരുന്നു.
ട്രക്ക് ദേഹത്ത് കയറിയിറങ്ങിയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മലപ്പുറം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.