ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത; തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ട്
Sunday, January 19, 2025 3:15 AM IST
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.