തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​രി​ന് കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ധ്യ​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി​യെ​യും കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ശി​പാ​ർ​ശ.

ജ​യി​ൽ ആ​സ്ഥാ​ന ഡി​ഐ​ജി സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. റി​പ്പോ​ർ​ട്ടി​ന്മേ​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​കും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ ബോ​ബി ചെ​മ്മ​ണൂ​ർ റി​മാ​ൻ​ഡി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് മ​ധ്യ​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി പി. ​അ​ജ​യ​കു​മാ​ർ ബോ​ബി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ജ​യി​ലി​ൽ എ​ത്തി​യ​ത്. ജ​യി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ ബോ​ബി​ക്ക് ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ഇ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ൽ ബോ​ബി​യെ വി​ളി​ച്ചു വ​രു​ത്തു​ക​യും ജ​യി​ലി​ലെ പ്രോ​പ്പ​ർ​ട്ടി ര​ജി​സ്റ്റ​റി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്നും ഡി​ഐ​ജി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.