കോ​ഴി​ക്കോ​ട്: റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് വ്യാ​പാ​രി മാ​മി​യു​ടെ തി​രോ​ധ​ന​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​സ​ന്വേ​ഷി​ച്ച സം​ഘ​ത്തി​നെ​തി​രേ ഡ്രൈ​വ​ര്‍ ര​ജി​ത് കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി ത​ള്ളി. അ​ന്വേ​ഷ​ണ​സം​ഘം ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന് കാ​ട്ടി പോ​ലീ​സ് കം​പ്ലെ​യി​ന്‍റ്​സ് അ​തോ​റി​റ്റി​ക്ക് ന​ല്‍​കി​യ പ​രാ​തി​യാ​ണ് ത​ള്ളി​യ​ത്.

2024 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രേ ര​ജി​ത് കു​മാ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. മാ​മി തി​രോ​ധാ​നം അ​ന്വേ​ഷി​ച്ച ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ.​ജി​ജീ​ഷ്, എ​എ​സ്‌​ഐ എം.​വി.​ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​യി​രു​ന്നു പ​രാ​തി. ഈ ​പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ പോ​ലീ​സ് കം​പ്ലെ​യി​ന്‍റ്​സ് അ​തോ​റി​റ്റി മൂ​ന്ന് ത​വ​ണ സി​റ്റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ പ​രാ​തി ത​ള്ളു​ക​യാ​യി​രു​ന്നു. കം​പ്ലെ​യി​ന്‍റ്സ് അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ റി​ട്ട​യേ​ര്‍​ഡ് ജ​ഡ്ജി സ​തീ​ഷ് ബാ​ബു​വാ​ണ് ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യ​ത്.

അ​തേ​സ​മ​യം നി​ല​വി​ല്‍ കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘം ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​ന​കം ഗു​രു​വാ​യൂ​രി​ല്‍​നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.