വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക വെന്ത് മരിച്ചു
Saturday, January 18, 2025 8:12 AM IST
കോട്ടയം: വൈക്കം ഇടയാഴത്ത് വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ വയോധിക വെന്ത് മരിച്ചു. കൊല്ലന്താനം സ്വദേശി മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.
വീടിന് സമീപത്തുള്ളവരാണ് തീ ഉയരുന്നത് കണ്ട് ആദ്യമെത്തിയത്. അകത്തുകടക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
വര്‍ഷങ്ങളായി തനിച്ച് താമസിച്ച് വരികയായിരുന്ന മേരി, സംസാരശേഷിയും കേള്‍വിയും ഇല്ലാത്ത ആളാണ്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാകാം അപകടത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്സിന്റെ പ്രാഥമിക നിഗമനം.