നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
Saturday, January 18, 2025 5:35 AM IST
തിരുവനന്തപുരം: നെടുമങ്ങാട് ഇഞ്ചിയത്ത് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസാണ് പോലീസിന്റെ പിടിയിലായത്.
അപകടത്തിന് പിന്നാലെ ഓടിരക്ഷപെട്ട ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ അഭയംതേടുകയായിരുന്നു. ഇയാൾക്ക് നിസാരപരിക്കുകളുണ്ട്.
കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. 40പേർക്ക് പരിക്കേറ്റു.