മദ്യം കയറ്റിവന്ന ലോറിയിൽ നിന്ന് പുക; ഡ്രൈവറുടെ സമയോചിത ഇടപെടൽ, ഒഴിവായത് വൻദുരന്തം
Friday, January 17, 2025 3:17 PM IST
തൃശൂർ: ഇരിങ്ങാലക്കുടയിൽ മദ്യം കയറ്റി വന്ന ലോറിയിൽ നിന്നു പുക ഉയർന്നത് പരിഭ്രാന്തി പരത്തി. സിവിൽ സ്റ്റേഷന് സമീപം ഇന്നു രാവിലെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കേ വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്ന് പുകയുയരുകയായിരുന്നു.
ഉടൻ തന്നെ ലോറി നിർത്തിയ ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേക്കുമുള്ള കണക്ഷൻ വിച്ഛേദിച്ചതിനാൽ വൻ ദുരന്തമൊഴിവായി. പിന്നാലെ ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.