കുറുവ സംഘത്തിലെ രണ്ട് പേർ പിടിയിൽ
Friday, January 17, 2025 1:45 PM IST
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയിൽ. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. തമിഴ്നാട് പോലീസിന്റെ പിടികിട്ടാപുള്ളികളാണ് ഇരുവരും.
ഇവരെ ഇടുക്കി രാജകുമാരിയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.
കുറുവ സംഘത്തിനെതിരെ മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പോലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. പ്രതികളെ നാഗർകോവിൽ പോലീസിനു കൈമാറും.