മാധ്യമപ്രവര്‍ത്തകയോട് അപമര്യാദ; സുരേഷ് ഗോപിക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി
Friday, January 17, 2025 1:40 PM IST
കോഴിക്കോട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് പരിഗണിക്കുന്നത് മാറ്റി. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും.
കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് കേസ് പരിഗണിച്ചത്. എന്നാൽ സുരേഷ് ഗോപി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് കേസ് മാറ്റി വയ്ക്കുകയായിരുന്നു.
2023 ഒക്ടോബര്‍ 27-ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം.