തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കേ​സി​ൽ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​വ​രെ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​ന് ശേ​ഷം ഇ​വ​രെ അ​ട്ട​കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

നെ​യ്യാ​റ്റി​ന്‍​ക​ര ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ ഒ​ന്നാം പ്ര​തി ഗ്രീ​ഷ്മ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്രീ​ഷ്മ​യ്ക്കെ​തി​രെ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞു.

അ​തേ​സ​മ​യം ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് സി​ന്ധു​വി​നെ വെ​റു​തെ വി​ട്ട​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​ൻ നി​ർ​മ​ല കു​മാ​റും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ൽ അ​മ്മാ​വ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഇ​രു​വ​ർ​ക്കു​മു​ള്ള ശി​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.