തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മു​ൻ ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം.വി​ജ​യ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ഐ.​സി.​ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ. കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് എം​എ​ൽ​എ പൊ​തു​വേ​ദി​യി​ലെ​ത്തു​ന്ന​ത്.

മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ക​ൽ​പ്പ​റ്റ സെ​ഷ​ൻ​സ് കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യാ​നി​ക്കെ​യാ​ണ് എം​എ​ൽ​എ സ​ഭ​യി​ലെ​ത്തി​യ​ത്. കേ​സി​ൽ വി​ധി വ​രു​ന്ന​തി​ന് മു​ന്പ് എം​എ​ൽ​എ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ൻ.​എം.​വി​ജ​യ​ന്‍റെയും മ​ക​ന്‍റെ​യും ആ​ത്മ​ഹ​ത്യ​യി​ൽ ബാ​ല​കൃ​ഷ്‌​ണ​നെ​തി​രെ പ്രേ​ര​ണാ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ എം​എ​ൽ​എ ഒ​ളി​വി​ലാ​ണെ​ന്ന് വാ​ർ​ത്ത​ക​ളും വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഒ​ളി​വി​ല്‍ പോ​യ​ത​ല്ലെ​ന്നും സു​ഹൃ​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ആ​യി​രു​ന്നു​വെ​ന്നും വി​ശ​ദീ​ക​രി​ച്ച് എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഐ.​സി.​ബാ​ല​കൃ​ഷ്‌​ണ​ന് പു​റ​മേ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി.​അ​പ്പ​ച്ച​ൻ, മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​കെ.​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​രും കേ​സി​ലെ പ്ര​തി​ക​ളാ​ണ്.